തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്കുമാറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം. രക്ഷിതാക്കള്‍ക്ക് തിരിച്ചറിയുന്നതിനായി അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. 1500ഓളം സ്കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ ഡി.പി.ഐ അറിയിച്ചു.
ഇവ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ രക്ഷിതാക്കളും കുട്ടികളും വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് അനധികൃതമായി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനാല്‍ സംസ്ഥാനത്തിെൻറ അംഗീകാരമില്ലാതെ വിദ്യാലയങ്ങള്‍ നടത്താനുമാകില്ല. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സര്‍ക്കാര്‍ പരിഗണിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.