തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനമായി. േകന്ദ്രസർക്കാർ നൽകിയ 31 ചോദ്യങ്ങളാണ് ഇതിലുള്ളത്. വിവാദചോദ്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. വീടുകളുടെ ലിസ്റ്റ് തയാറാക്കലും വീട് സെൻസസുമാണ് ഒന്നാംഘട്ടത്തിൽ നടക്കുന്നത്. പൊതുഭരണ സെക്രട്ടറിയാണ് ജനുവരി 25ന് അസാധാരണ ഗസറ്റായി സെൻസസ് കമീഷണറുടെ കുറിപ്പുകൂടി ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയത്.
കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, കെട്ടിടത്തിെൻറ തറ, ഭിത്തി, മേൽക്കൂര എന്നിവയുടെ സ്വഭാവം, കെട്ടിടത്തിെൻറ ഉപയോഗം, അതിെൻറ സ്ഥിതി, കെട്ടിടത്തിൽ താമസിക്കുന്ന ആളുകളുടെ എണ്ണം, കുടുംബനാഥെൻറ പേര്, പട്ടികവിഭാഗമാണോ, ഉടസ്ഥതയുടെ സ്ഥിതി, കെട്ടിടത്തിൽ താമസിക്കുന്ന വിവാഹിതരുടെ എണ്ണം, കുടിവെള്ളത്തിനുള്ള മാർഗം, കുടിവെള്ള സോഴ്സിെൻറ ലഭ്യത, വെളിച്ചം, ശൗചാലയം, അതിെൻറ സ്വഭാവം, മലിനജല നിർമാർജന സംവിധാനം, കുളിമുറി സൗകര്യം, അടുക്കള, എൽ.പി.ജി/പി.എൻ.ജി കണക്ഷൻ, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാൻസിസ്റ്റർ, ടെലിവിഷൻ, ഇൻറർനെറ്റ് ലഭ്യത, ലാപ്ടോപ്/കമ്പ്യൂട്ടർ, ടെലിഫോൺ/ മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ, സൈക്കിൾ/ സ്കൂട്ടർ/മോേട്ടാർസൈക്കിൾ/ മോപ്പഡ്, കാർ/ ജീപ്പ്/ വാൻ, വീട്ടിൽ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊെബെൽ നമ്പർ (സെൻസസുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന്) തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.