കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലാകാനുള്ള രണ്ടുപേർക്കായി എൻ.ഐ.എ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് എന്നിവർക്കെതിരെയാണ് എൻ.ഐ.എ കൊച്ചി യൂനിറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരടക്കം 13 പേർക്കെതിരെയാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കേസിൽ അറസ്റ്റിലായ 11 പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
നജുമുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹിയ കോയ തങ്ങൾ, കെ. മുഹമ്മദലി എന്ന കുഞ്ഞാപ്പു, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നിവരെയാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഈമാസം 30 വരെയാണ് പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ ചോദ്യം ചെയ്യുക. പ്രതികൾക്കെതിരെ ഗൂഢാലോചന, മതവിദ്വേഷമുണ്ടാക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുക, തീവ്രവാദ പ്രവർത്തനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദസംഘടനയിൽ പ്രവർത്തിക്കുക, ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.