തിരുവനന്തപുരം: സെൻസസുമായി ബന്ധപ്പെട്ട നടപടികൾ കൂടിയാലോചിക്കുന്നതിനും തീരുമാനിക്കുന്നതിനും ഇൗ മാസം 16 ന് വൈകിട്ട് അഞ്ചിന് സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.പി.ആറുമായി ബന്ധെപ്പട്ട ആശങ്കളും ഇൗ യോഗത്തിൽ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. എൻ.പി.ആറുമായി ബന്ധെപ്പട്ട ഒരുവിധ കണക്കെടുപ്പും കേരളത്തിൽ നടക്കില്ല. സാധാരണ നിലയിൽ നടക്കുന്ന സെൻസസ് നടപടിക്രമങ്ങളിൽ യാതൊരു ആശങ്കയും വേണ്ട. സെൻസസ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. എൻ.പി.ആറും സെൻസസും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒാരോന്നിനും കൃത്യമായ കാലപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
സെൻസസിന് പോകുന്നവർ എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് വ്യക്തമായ നിലപാടുണ്ട്. എന്നാൽ സർക്കാറിന് വ്യക്തതയില്ലെന്ന് വരുത്താൻ ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്. ജനത്തെ ഇതുകൊണ്ടെന്നും തെറ്റിദ്ധരിപ്പിക്കാനാവില്ല. ഈ വിഷയങ്ങളിൽ ആശയവൃക്തത ആവശ്യങ്കിൽ സർവകക്ഷി യോഗത്തിലാകാം. പൗരത്വനിയമവും എൻ.പി.ആറും നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്ന് ഒറ്റയ്‌ക്കായിരുന്നു. ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
അതേ സെൻസസും എൻ.പി.ആറും തുടർപ്രവർത്തനങ്ങളാണെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു. ആപും ചോദ്യപ്പട്ടികയുമാണ് കേന്ദ്രം തയ്യാറാക്കുന്നത്. ആപ് ഉപയോഗിക്കൽ കേന്ദ്രം നിർബന്ധമാക്കിയാൽ എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കേരളത്തിൽ മാത്രമായി ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകും. ഇതൊരു ചതിക്കുഴിയാകുമെന്നും ആശങ്കപരിഹരിക്കണമെന്നും ഷംസുദ്ദീൻ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.