കണ്ണൂർ: സെയ്തൂട്ടിയുടെ പ്രാർഥനക്കും പരിശ്രമത്തിനും സാഫല്യം. സെയ്തൂട്ടിയെ തേടി കണ്ണൂരുകാരൻ സലാമിെൻറ ഫോൺവിളിയെത്തി. അങ്ങനെ രണ്ടുപതിറ്റാണ്ട് മുമ്പ് ഗൾഫ് ജീവിതകാലത്ത് ബാക്കിയായ ചെറിയതുകയുടെ കടം വീട്ടാനുള്ള വഴിയൊരുങ്ങി. 1998 മുതൽ 2000വരെ ഷാർജയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയായ സെയ്തൂട്ടി അന്ന് അടുത്തമുറിയിൽ താമസിച്ചിരുന്ന കണ്ണൂരുകാരൻ സലാമിൽനിന്ന് കുറച്ചുതുക കടമായി വാങ്ങിയതാണ്. പണം തിരിച്ചുനൽകാനാകുന്നതിനുമുമ്പ് സലാം ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. വൈകാതെ സെയ്തൂട്ടിയും നാട്ടിലെത്തി.
വാങ്ങിയ പണം തിരിച്ചുനൽകാനുള്ള സാഹചര്യം ഒത്തുവന്നപ്പോൾ നാട്ടിൽ സലാമിെന കണ്ടെത്താനുള്ള വിലാസമോ മറ്റുവിവരങ്ങളോ ഉണ്ടായിരുന്നില്ല. നാളുകൾ പിന്നിടുന്തോറും കടം വീട്ടാനാകാത്തതിെൻറ നീറ്റൽ 63കാരനായ െസയ്തൂട്ടിയുടെ മനസ്സിനെയിളക്കി. അക്കാര്യം പങ്കുവെച്ച സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങൾവഴി അന്വേഷിക്കാൻ നിർദേശിച്ചത്. വാട്സ് ആപ്പും േഫസ്ബുക്കുമൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സെയ്തൂട്ടി മകെൻറ സഹായത്തോടെ ഒരു വോയ്സ് ക്ലിപ് തയാറാക്കി അയച്ചു.
വമ്പൻ സാമ്പത്തികതട്ടിപ്പിെൻറ വാർത്തകൾ പതിവായ ഈ കാലത്ത് രണ്ടുപതിറ്റാണ്ട് മുമ്പത്തെ െചറിയ തുകയുടെ കടം വീട്ടാനാകാത്തതിൽ വിഷമിക്കുന്ന സെയ്തൂട്ടിക്കയുടെ നല്ലമനസ്സ് നാട്ടുകാർ ഏറ്റെടുത്തു. കണ്ണൂരിലെ ഗ്രൂപ്പുകളിൽ വൈറലായ വോയ്സ് ക്ലിപ് കണ്ണൂർ മുണ്ടേരി ചാപ്പ സ്വദേശിയായ സലാമിെൻറ ഫോണിലുമെത്തി. മടിക്കേരിയിൽ ബിസിനസ് ചെയ്യുന്ന സലാമിന് ഒരു പരിചയക്കാരൻവഴിയാണ് വോയ്സ് ക്ലിപ് കിട്ടിയത്. അങ്ങനെ സലാം സെയ്തൂട്ടിയെ വിളിച്ച് സംസാരിക്കുകയായിരുന്നു. സെയ്തൂട്ടിയുടെ മകെൻറ വാട്സ് ആപ് വഴി ഫോട്ടോ കൈമാറി പരസ്പരം തിരിച്ചറിയുകയും ചെയ്തു. കണ്ണടയുേമ്പാൾ കടങ്ങളൊന്നും ബാക്കിയാവരുതേയെന്ന തെൻറ പ്രാർഥന പടച്ചവൻ കേട്ടുവെന്ന് സെയ്തൂട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.