കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അടക്കം നിബന്ധനകൾ ചുമത്താൻ സംസ്ഥാന സർക്കാറിന് അധികാരമുേണ്ടായെന്ന് ഹൈകോടതി പരിശോധിക്കുന്നു. പ്രവാസി മടക്കവുമായി ബന്ധപ്പെട്ട മാർഗരേഖകളും സംസ്ഥാന സർക്കാറിന്‍റെ ഉപാധി നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട ഫയലുകളും ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്‍റ് റെജി താഴമൺ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പിന്‍റെ നിലപാട് തേടിയിരുന്നു. തിങ്കളാഴ്ച ഹരജി പരിഗണിക്കവേ, യാത്രക്കാർക്കും യാത്ര സംഘടിപ്പിക്കുന്നവർക്കുമായി മാർഗരേഖ പുറപ്പെടുവിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ക്വാറൻറീനും ഐസൊലേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയിട്ടുള്ളത്. മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് എങ്ങനെ ബാധകമാകുമെന്നത് സംബന്ധിച്ച് വിശദീകരണം നൽകാമെന്നും കേന്ദ്രം അറിയിച്ചു.
എന്നാൽ, രാജ്യത്തിന് പുറത്തുനിന്ന് യാത്രക്കാരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗരേഖയിൽ േകന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾ പാലിക്കണമെന്ന പരാമർശമുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റെന്ന സംസ്ഥാന സർക്കാറിെൻറ ഉപാധി നിർബന്ധമാക്കുന്നതിലൂടെ ഈ നിബന്ധനകളെ കേന്ദ്രം പരോക്ഷമായി അംഗീകരിക്കുന്നുവെന്നാണ് വെളിപ്പെടുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര മാർഗരേഖയിൽ സംസ്ഥാനങ്ങൾക്ക് നിബന്ധന വെക്കാൻ അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ കോടതി, രേഖകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.