Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി മടക്കം:...

പ്രവാസി മടക്കം: നിബന്ധനകൾവെക്കാൻ സംസ്ഥാനത്തിന്​ അധികാരമു​ണ്ടോയെന്ന്​ ഹൈകോടതി

text_fields
bookmark_border
പ്രവാസി മടക്കം: നിബന്ധനകൾവെക്കാൻ സംസ്ഥാനത്തിന്​ അധികാരമു​ണ്ടോയെന്ന്​ ഹൈകോടതി
cancel

കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതിന്​ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അടക്കം നിബന്ധനകൾ ചുമത്താൻ സംസ്ഥാന സർക്കാറിന്​ അധികാരമു​േണ്ടായെന്ന്​ ഹൈകോടതി പരിശോധിക്കുന്നു. പ്രവാസി മടക്കവുമായി ബന്ധപ്പെട്ട ​​മാർഗരേഖകളും സംസ്ഥാന സർക്കാറിന്‍റെ ഉപാധി നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട ഫയലുകളും ഹാജരാക്കാൻ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ കേന്ദ്ര സർക്കാറിനോട്​ നിർദേശിച്ചു. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്‍റ് റെജി താഴമൺ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം.

കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട്​ കോടതി കഴിഞ്ഞ ദിവസം വ്യോമയാന വകുപ്പിന്‍റെ നിലപാട്​ തേടിയിരുന്നു. തിങ്കളാഴ്​ച ഹരജി പരിഗണിക്കവേ, യാത്രക്കാർക്കും യാത്ര സംഘടിപ്പിക്കുന്നവർക്കുമായി മാർഗരേഖ പുറപ്പെടുവിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ക്വാറ​ൻറീനും ഐസൊലേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയിട്ടുള്ളത്​. മാർഗനിർദേശങ്ങൾ​ സംസ്ഥാനങ്ങൾക്ക്​ എങ്ങനെ ബാധകമാകുമെന്നത്​ സംബന്ധിച്ച്​ വിശദീകരണം നൽകാമെന്നും കേന്ദ്രം അറിയിച്ചു.

എന്നാൽ, രാജ്യത്തിന്​ പുറത്തു​നിന്ന്​ യാത്രക്കാരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗരേഖയിൽ ​േകന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾ പാലിക്കണമെന്ന പരാമർശമുണ്ടെന്ന്​ സംസ്ഥാന സർക്കാർ വ്യക്തമാക്കി. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റെന്ന സംസ്ഥാന സർക്കാറി​​െൻറ ഉപാധി നിർബന്ധമാക്കുന്നതിലൂടെ ഈ നിബന്ധനകളെ കേന്ദ്രം പരോക്ഷമായി അംഗീകരിക്കുന്നുവെന്നാണ്​ വെളിപ്പെടുന്നതെന്ന്​ കോടതി പറഞ്ഞു. കേന്ദ്ര മാർഗരേഖയിൽ സംസ്ഥാനങ്ങൾക്ക്​ നിബന്ധന വെക്കാൻ അധികാരമു​ണ്ടോയെന്ന്​ പരിശോധിക്കേണ്ടതു​ണ്ടെന്ന്​ വിലയിരുത്തിയ കോടതി, രേഖകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്​ച പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtNRIpravasi malayalee
News Summary - NRI Return case High Court
Next Story