തിരുവനന്തപുരം: ബി.െജ.പിയിൽ മെഡിക്കൽ കോഴ വിവാദത്തിനു പിറകെ വ്യാജ രസീത് വിവാദവും കൊഴുക്കുന്നു. മെഡിക്കൽ കോളജിന് എം.സി.െഎ അനുമതി സംഘടിപ്പിച്ച് നൽകുന്നതിനായി എൻ.ആർ.െഎ സീറ്റുകൾ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. വർക്കല ആർ.എസ് മെഡിക്കൽ കോളജിന് എം.സി.െഎ അനുമതി സംഘടിപ്പിക്കാൻ 17 കോടി രൂപയാണ് കോഴ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 5.6 കോടി രൂപ പണം നൽകിയിരുന്നു. ബാക്കി തുകക്ക് എൻ.ആർ.െഎ സീറ്റ് വേണമെന്ന് സതീഷ് നായർ എന്ന ഇടനിലക്കാരൻ ആവശ്യപ്പെട്ടതായാണ് വിവരം. വർക്കല ആർ.എസ് കോളജ് ഉടമ ആർ. ഷാജിയോടാണ് ആവശ്യമുന്നയിച്ചത്. കുമ്മനം രാജശേഖരെൻറ പി.ആർ.ഒയാണ് സതീഷ് നായർ.
അതോടൊപ്പം, കോഴിക്കോട് നടന്ന ദേശീയ കൗൺസിലിന് വ്യാജ രസീത് അടിച്ചുവെന്ന ആരോപണവും പുറത്തു വരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനെൻറ നിർദേശ പ്രകാരം വടകരയിെല പ്രസിൽ നിന്ന് വ്യാജ രസീത് അടിച്ചുവെന്നാണ് ആരോപണം. സമ്മേളനത്തിെൻറ സാമ്പത്തിക ചുമതല വി.മുരളീധരനായിരുന്നു.
അതേസമയം, മെഡിക്കൽ കോഴ വിവാദത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന ബി.െജ.പിയുടെ നേതൃയോഗം തിരുവനന്തപുരത്ത് ഇന്ന് ചേരും. നേതൃ യോഗത്തിനു മുന്നോടിയായി കോർ കമ്മിറ്റി യോഗം തുടങ്ങി. മെഡിക്കൽ കോഴ വിവാദം തെന്നയാണ് യോഗത്തിെൻറ പ്രധാന അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.