‘നഗ്ന ദൃശ്യവും ബാത്ത് ടബ് സീനും’; പ്രതിഫലം വാങ്ങാതെ സിനിമ ഉപേക്ഷിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതിൽ സ്ത്രീകൾ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ നൽകിയ മൊഴിയിൽ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉൾപ്പെടുന്നുന്നു.

തന്‍റെ സിനിമയിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കേണ്ട അവസരങ്ങളിൽ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റിൽ നിൽക്കാൻ അവർ അനുവദിക്കൂ. അത് അഭിനയിക്കുന്നവരിൽ കൂടുതൽ സുരക്ഷിതത്വം തോന്നിപ്പിക്കും. അങ്ങനെ ഒരുപാട് നല്ല സിനിമ പ്രവർത്തകർ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ടെന്നും കമ്മിറ്റിക്ക് മുന്നിൽ ഹാജരായ സ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സിനിമയിൽനിന്നു പിന്മാറിയിട്ടും ചിത്രീകരിച്ച ഇന്‍റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് നടിയെ ഭീഷണിപ്പെടുത്തിയ സംഭവവും റിപ്പോർട്ടിലുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇന്‍റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മൂന്നു മാസങ്ങൾക്കു ശേഷം ചിത്രത്തിൽ നഗ്നതാപ്രദർശനവും ലിപ്‌ലോക്ക് രംഗവും ഉണ്ടെന്നും ശരീരഭാഗങ്ങൾ കാണിക്കുന്ന സീനുകൾ ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. തുടർന്ന്, ഒരു ചുംബനരംഗത്തിൽ അഭിനയിക്കാനും ശരീരത്തിന്‍റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായെന്ന് നടി പറയുന്നു.

അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ പറഞ്ഞതോടെ പ്രതിഫലം പോലും വാങ്ങാതെ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. കൊച്ചിയിൽ നേരിട്ട് എത്താതെ സിനിമയ്ക്കായി ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തി.

Tags:    
News Summary - 'Nude scene and bathtub scene'; The actress revealed that she left the film without getting paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.