കന്യാസ്​ത്രീക്ക്​ പീഡനം: സർക്കാർ ഇടപെടുന്നില്ലെന്ന്​ ദേശീയ വനിത കമീഷൻ

ന്യൂഡൽഹി: സ്ത്രീ പീഡനപരാതികളിൽ സംസ്​ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് ദേശീയ വനിതാ കമീഷ​ൻ അധ്യക്ഷ രേഖ ശർമ. ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കന്യാസ്ത്രീകളുടെ സമരത്തിലും ഇടപെടലുണ്ടാകുന്നില്ലെന്നും രേഖ ശർമ ഡൽഹിയിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അടുത്തകാലത്തായി കൂടി വരുകയാണ്​. ഇക്കാര്യങ്ങളിൽ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച്​ അതൃപ്​തി അറിയിക്കും. കന്യാസ്ത്രീകളെയും നേരിട്ട്​ കാണും.

പി.കെ. ശശി എം.എൽ.എക്കെതിരെ പെൺകുട്ടിയുടെ പരാതി ലഭിച്ചാലുടൻ ഇടപെടും. ആവശ്യമായ സഹായം നൽകുമെന്നും കമീഷൻ വ്യക്തമാക്കി. കന്യാസ്ത്രീയെ ആക്ഷേപിച്ച സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കമീഷനെതിരെ പി.സി. ജോർജ് നടത്തിയ പരാമർശത്തെയും രേഖ ശർമ വിമർശിച്ചു.

പി.സി. ജോർജിന് ദേശീയ വനിതാ കമീഷൻ നിയമം അറിയില്ല. ഡൽഹിയിൽ എത്താൻ പണമില്ലെന്നറിയിച്ചാൽ യാത്രാബത്ത നൽകാം. ഇരയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു.

Tags:    
News Summary - Nun rape case- Rekha Sharma slammed state government - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.