സിറഞ്ചില്‍  തലേദിവസം മരുന്ന്​ നിറച്ചു വെച്ചു;ഡ്യൂട്ടി നഴ്​സ്​ നിർബന്ധിത അവധിയില്‍

മൂവാറ്റുപുഴ: കുട്ടികള്‍ക്ക് എടുക്കേണ്ട  കുത്തിവെപ്പ്​ മരുന്നുകള്‍ തലേ ദിവസം രാത്രി സിറഞ്ചില്‍ നിറച്ച് വെച്ചത് വിവാദമാകുന്നു. സംഭവത്തില്‍ ഡ്യൂട്ടി നഴ്സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡി.എം.ഒ ഉത്തരവിട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആറു മാസം മുതല്‍ 15 വയസ് വരെയുള്ള 17 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രാത്രി എട്ടിന്  കുട്ടികള്‍ക്ക് കുത്തിവെപ്പ്​ നല്‍കിയിരുന്നു. അതിന് ശേഷം ഇന്നലെ രാവിലെ  അഞ്ചിനാണ് കുത്തിവെപ്പ്​ നല്‍കേണ്ടിരുന്നത്​. എന്നാല്‍ ഇന്നലെ രാത്രി പത്തോടെ സിറിഞ്ചുകളില്‍ മരുന്ന് നിറച്ച് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികളുടെ അമ്മമാര്‍ ചോദ്യം ചെയ്തതോടെ ബഹളമായി. സംഭവം അറിഞ്ഞ് കൂടുതല്‍ ബന്ധുക്കളും  ആശുപ്രതിയിലെത്തി.

സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ നിറച്ച് വെച്ച മരുന്നുകള്‍ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്‌സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടിയുടെ മാതാവുകൂടിയായ നഴ്‌സാണ് ആണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്​ ഡി.എം.ഒ എം.കെ കുട്ടപ്പന്‍ അന്വഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

അതേ സമയം നഴ്‌സി​​​​​െൻറ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് മരുന്ന് നിറച്ച് സിറഞ്ചുകള്‍ തുറസായ സ്ഥലത്ത് വെച്ചത്. അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്ക്​ ഇത്​ വഴിക്കും. 

Tags:    
News Summary - Nurse filled medicines day before injection - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.