മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്നു മാറി നൽകി; നഴ്സിന്​ സസ്​പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ സാംക്രമിക രോഗവിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗിക്കു ഗുളിക മാറി നൽകി. ഇതിനെ തുടർന്ന് അബോധാവസ്ഥയിലായ രോഗിയെ അടിയന്തര ചികിത്സക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഡ്യൂട്ടി നഴ്സിനെ അന്വേഷണ വിധേയമായി സസ്​പെൻഡ്് ചെയ്തു. സൂപ്രണ്ടി​െൻറ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് അച്ചടക്ക നടപടി. 

സംഭവത്തെക്കുറിച്ച്​ വിശദമായി അന്വേഷിക്കാൻ ആർ.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചു. രോഗിയുടെ ഇതുവരെയുള്ള ചികിത്സ ചെലവും തുടർചികിത്സ ചെലവും ആരോഗ‍്യ മന്ത്രിയുടെ നിർദേശപ്രകാരം സൗജന‍്യമായി നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാംക്രമിക രോഗ വിഭാഗത്തിൽ നാഡീസംബന്ധമായ അസുഖങ്ങളെ തുടർന്ന് വാർഡ് 24ൽ ചികിത്സയിലുണ്ടായിരുന്ന ബാബുക്കുട്ടൻനായർക്കാണ്​ (52) ഗുളിക മാറി നൽകിയത്. സാധാരണ നൽകേണ്ട മരുന്നിനു പകരം മ​േനാരോഗ ചികിത്സക്കുള്ള എട്ടു ഗുളികകൾ നൽകുകയായിരുന്നു. തുടർന്ന്​ ബാബുക്കുട്ടൻനായർ അബോധാവസ്ഥയിലായി. 

ഇക്കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശാനുസരണം ഇദ്ദേഹത്തി​െൻറ വയറു കഴുകുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. രോഗി പൂർണമായി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആർ.എം.ഒ, മെഡിസിൻ വിഭാഗം മേധാവി, ഫാർമക്കോളജി വിഭാഗം മേധാവി, നഴ്സിങ്​ ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ്​ തുടരന്വേഷണം നടത്തുന്നത്.  മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം രോഗികൾക്കുള്ള മരുന്നുകൾ നൽകുന്നതിൽ ചില ജീവനക്കാർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരക്കെ ആരോപണമുണ്ട്. 
Tags:    
News Summary - Nurse suspended for giving patient the wrong medicine- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.