തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ കേരളത്തിൽ ഉണ്ട്. അത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്നും മന്ത്രി ചോദിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും സംസ്ഥാനത്തിന്റെ എന്‍.ഒ.സി വാങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് ഇവിടെ ചിലര്‍ക്ക് അതൊന്നും വോണ്ടാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമന്ദിരത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.