തൃശൂര്‍: സുപ്രീം കോടതി നിര്‍ദേശവും ബലരാമൻ, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്സുമാർ സമരത്തിനിറങ്ങും. തൃശൂരില്‍ നടന്ന യുൈനറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം.
കേരളത്തിലെ 158 ആശുപത്രികളില്‍ യു.എൻ.എ സമര നോട്ടീസ് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ആശുപത്രികളിൽ തിങ്കളാഴ്ച രാവിലെ നോട്ടീസ് നൽകും. നേരത്തെ നോട്ടീസ് നല്കിയ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27ന് സര്‍ക്കാര്‍തല യോഗത്തിന് ശേഷമാണ് സമരം. തൃശൂരിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിൽ നഴ്സുമാർ േജാലിക്ക് ഹാജരാവും. എന്നാല്‍ ഒ.പി വഴി പുതുതായി കിടത്തിച്ചികിത്സക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നിശ്ചിത നഴ്സുമാരും സമര ദിവസങ്ങളിലെ വേതനം വാങ്ങില്ലെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.