കോഴിക്കോട്: മൂന്നു പതിറ്റാണ്ടിലേറെക്കാലം പത്രാധിപസ്ഥാനത്തിരുന്ന് 'മാധ്യമം'ദിനപത്രത്തെ നയിച്ച ഒ. അബ്ദുറഹ്മാൻ മാധ്യമം ചീഫ് എഡിറ്ററായി ചുമതലയേറ്റു. നിലവിലെ എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീമാണ് പുതിയ എഡിറ്റർ. പ്രമുഖ സാമൂഹിക നിരീക്ഷകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ. അബ്ദുറഹ്മാൻ 1987ൽ 'മാധ്യമ'ത്തിെൻറ ആദ്യനാൾ മുതൽ എഡിറ്റർ ഇൻ ചാർജ് ആയി സേവനമാരംഭിച്ചു.
2003മുതൽ എഡിറ്ററാണ്. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പി.കെ. ബാലകൃഷ്ണൻ, ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ സി. രാധാകൃഷ്ണൻ എന്നിവരാണ് മുമ്പ് ചീഫ് എഡിറ്റർ പദവി വഹിച്ചിട്ടുള്ളത്.
ബിരുദാനന്തര ബിരുദധാരിയും ഗവേഷകനും എഴുത്തുകാരനുമായ വി.എം. ഇബ്രാഹീം 2001 ജൂണിലാണ് 'മാധ്യമ'ത്തിൽ ചേർന്നത്. 'ഗൾഫ് മാധ്യമം' എക്സിക്യൂട്ടിവ് എഡിറ്റർ ചുമതലയും വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.