ക്രിസ്​ത്യൻ നാടാർ വിഭാഗം ഒ.ബി.സി പട്ടികയിൽ: ഹൈ​​കോ​​ട​​തി വിധിക്കെതിരെ അപ്പീൽ പോകാൻ സാധ്യത

കൊ​​ച്ചി: സം​​വ​​ര​​ണ പ​​ട്ടി​​ക​​യി​​ലി​​ല്ലാ​​തി​​രു​​ന്ന ക്രി​​സ്​​​ത്യ​​ൻ നാ​​ടാ​​ർ വി​​ഭാ​​ഗ​​ങ്ങ​​ളെ ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്​ ഹൈ​​കോ​​ട​​തി സ്​​​റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാൻ സാധ്യത. നിയമവശങ്ങൾ പരിശോധിച്ച് ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ക്രിസ്ത്യൻ നാടാർ വിഭാഗം ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ൽ തുടരണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സം​​വ​​ര​​ണ പ​​ട്ടി​​ക​​യി​​ലി​​ല്ലാ​​തി​​രു​​ന്ന ക്രി​​സ്​​​ത്യ​​ൻ നാ​​ടാ​​ർ വി​​ഭാ​​ഗ​​ങ്ങ​​ളെ ഒ.​​ബി.​​സി പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാണ് ഹൈ​​കോ​​ട​​തി സ്​​​റ്റേ ചെയ്തത്. ജ​​യ്ശ്രീ ല​​ക്ഷ്മ​​ൺ റാ​​വു പാ​​ട്ടീ​​ൽ കേ​​സി​​ലെ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ച്ച് പി​​ന്നാ​​ക്ക പ​​ട്ടി​​ക​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ൽ ന​​ട​​ത്താ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 102ാം ഭേ​​ദ​​ഗ​​തി​​ക്കു​​ ശേ​​ഷം രാ​​ഷ്​​​ട്ര​​പ​​തി തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​െ​​മ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം ന​​ട​​പ​​ടി ഭ​​ര​​ണ​​ഘ​​ട​​ന വി​​രു​​ദ്ധ​​മാ​​ണെ​​ന്നും പ്ര​​ഥ​​മ​​ദൃ​​ഷ്​​​ട്യാ വി​​ല​​യി​​രു​​ത്തി​​യാ​​ണ്​ ജ​​സ്​​​റ്റി​​സ് പി. ​​ബി. സു​​രേ​​ഷ് കു​​മാ​​റി​ന്‍റെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്.

സം​​വ​​ര​​ണം ല​​ഭി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന ഹി​​ന്ദു നാ​​ടാ​​ർ, സൗ​​ത്ത് ഇ​​ന്ത്യ​​ൻ യു​​ണൈ​​റ്റ​​ഡ് ച​​ർ​​ച്ച് (എ​​സ്.​​ഐ.​​യു.​​സി) ഒ​​ഴി​​കെ​​യു​​ള്ള നാ​​ടാ​​ർ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും സം​​വ​​ര​​ണം അ​​നു​​വ​​ദി​​ക്കു​​ന്ന ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്​​​ത്​ എ​​സ്. കു​​ട്ട​​പ്പ​​ൻ ചെ​​ട്ടി​​യാ​​ർ, അ​​ക്ഷ​​യ് എ​​സ്. ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രാണ് ഹ​​ര​​ജി​​ ന​​ൽ​​കി​​യത്. 102ാം ഭേ​​ദ​​ഗ​​തി പ്ര​​കാ​​രം 2018 ആ​​ഗ​​സ്​​​റ്റ്​ 15 മു​​ത​​ൽ രാ​​ഷ്​​​ട്ര​​പ​​തി​​ക്കാ​​ണ് പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളെ തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം എ​​ന്നാ​​യി​​രു​​ന്നു ഹ​​ര​​ജി​​ക്കാ​​രു​​ടെ വാ​​ദം.

ഹ​​ര​​ജി തീ​​ർ​​പ്പാ​​ക്കു​​ന്ന​​തു​​വ​​രെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പ്ര​​കാ​​ര​​മു​​ള്ള തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്​​​റ്റേ ചെ​​യ്യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഹ​​ര​​ജി​​ക്കാ​​രു​​ടെ ഇ​​ട​​ക്കാ​​ല ആ​​വ​​ശ്യം.

Tags:    
News Summary - OBC reservation for Christian Nadar community: Kerala government will appeal to High court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.