വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്ക് ഇന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. വെള്ളിയാഴ്ച രാവിലെ 10ന് കപ്പലിന് ഔദ്യോഗിക സ്വീകരണചടങ്ങും ട്രയൽ ഓപറേഷനും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും.

സ്വീകരണചടങ്ങിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും. തുറമുഖം കമീഷൻ ചെയ്യും മുമ്പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കമുള്ള എല്ലാ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് കണ്ടെയ്നർഷിപ് എത്തിച്ചത്. മൂന്നു മാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനാണ് സർക്കാർ ശ്രമം.

ഇന്നലെ രാവിലെയാണ് കപ്പൽ ‘സാൻ ഫെർണാൺഡോ’ക്ക് വിഴിഞ്ഞം തുറമുഖത്തേക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ജൂൺ 22ന് ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് ‘സാൻ ഫെർണാൺഡോ വിഴിഞ്ഞത്തെത്തിയത്.

നാല് ടാഗ്ഷിപ്പുകളുടെ നേതൃത്വത്തിൽ കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചു. കപ്പൽ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ് എന്ന പ്രവൃത്തിയും പൂർത്തിയാക്കി. തുടർന്ന് കപ്പലിൽ നിന്ന് കണ്ടെയ്നറുകളുടെ നീക്കവും പൂർത്തിയാക്കി.

ഗതാഗത നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്ത​ര്‍ദേ​ശീ​യ തു​റ​മു​ഖ​ത്ത് ആ​ദ്യ ച​ര​ക്കു​ക​പ്പ​ല്‍ എ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വ​ളം മു​ത​ല്‍ പു​ളി​ങ്കു​ടി വ​രെ​യു​ള്ള റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഒ​ന്ന​ര വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം.

കോ​വ​ളം ജ​ങ്​​ഷ​ന്‍ മു​ത​ല്‍ ബൈ​പാ​സ് സ​ര്‍വി​സ് റോ​ഡി​ലും കോ​വ​ളം-​വി​ഴി​ഞ്ഞം-​പു​ളി​ങ്കു​ടി റോ​ഡി​ലും പ​യ​റു​മൂ​ട് മു​ത​ല്‍ പു​ളി​ങ്കു​ടി വ​രെ​യു​ള്ള റോ​ഡി​ലു​മാ​ണ്​ നി​യ​ന്ത്ര​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡു​ക​ളി​ൽ പാ​ര്‍ക്ക്​ ചെ​യ്യ​രു​ത്. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ള്‍, നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ പാ​ര്‍ക്ക് ചെ​യ്യാ​വൂ.

Tags:    
News Summary - Official reception for the first ship that arrived in Vizhinjam Port today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.