തിരുവനന്തപുരം: എട്ടുവർഷങ്ങൾക്കു ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും കാക്കിയണിയും. യൂനിഫോം മാറ്റുന്നത് സംബന്ധിച്ച് തൊഴിലാളി യൂനിയനുമായി സി.എം.ഡി ചർച്ച നടത്തി. ജനുവരി മുതൽ മാറ്റം നടപ്പാക്കാനാണ് ആരോചിക്കുന്നത്. നാളുകളായി കെ.എസ്.ആർ.ടി.സിയിലെ എല്ലാ യൂനിയനുകളും ഇതേ ആവശ്യം ഉന്നയിച്ചുവരികയാണ്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂനിഫോമായിരിക്കും. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂനിഫോം ആയിരിക്കും. യൂനിഫോമിനുള്ള ബൾക് ഓര്‍ഡര്‍ ഉടന്‍ നൽകും.
2015ലാണ് കെ.എസ്.ആർ.ടി.സിയിൽ പുതുമയും പ്രഫഷനൽ മുഖവും കൊണ്ടുവരുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ യൂനിഫോം പരിഷ്കരിച്ചത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നീല ഷർട്ടും കടും നീല പാന്റുമായി. മെക്കാനിക്കൽ ജീവനകാർ ചാരനിറത്തിലുള്ള യൂനിഫോമായിരുന്നു. ഇൻസ്‍പെക്ടർമാരുടെത് മങ്ങിയ വെള്ളഷർട്ടും കറുത്ത പാന്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.