പേരാമംഗലം: ആളൊഴിഞ്ഞ പറമ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി മേടത്ത് വീട്ടിൽ ഗോപിനാഥിെൻറ ഭാര്യ രാധയാണ് (70) മരിച്ചത്. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ രാധക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് നാട്ടുകാർ മൃതദേഹം പൊലീസ് സ്റ്റേഷനു പുറകിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു.
മനക്കൊടിയിലെ വീട്ടിൽനിന്ന് ഒരു മാസമായി ഇളയ മകളുടെ വീടായ മഴുവഞ്ചേരിയിലാണ് രാധ താമസിച്ചിരുന്നത്. മനക്കൊടിയിലെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് മരണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് നാളായി ഇവർ അസ്വസ്തത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.
ഒന്നര വർഷം മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവസ്ഥലത്തു നിന്ന് കുറച്ചു മാറി രാധയുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ കവറിൽ മെഡിക്കൽ കോളജിലെ ചികിത്സ രേഖകളും 820 രൂപയും കണ്ടെത്തി. സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീെപ്പട്ടിയും ലഭിച്ചിട്ടുണ്ട്. പേരാമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മക്കൾ: ജയകുമാർ, സുരേഷ്, സിന്ധു, ബിന്ദു. മരുമക്കൾ: രാധിക, മിനി, ഗിരീശൻ, ടോണി. സംസ്കാരം ശനിയാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.