അനധികൃതമായി ലഭിച്ച തൊഴിലുറപ്പ് വേതനം തിരിച്ചടയ്ക്കാൻ ഉത്തരവിട്ട് ഓംബുഡ്സ്മാൻ

കൊച്ചി: ജില്ലയിലെ കൂവപ്പടി ബ്ലോക്കിന് കീഴിലുള്ള അശമന്നൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ. തൊഴിലിന് ഹാജരാക്കാത്തവരുടെ പേരിൽ വ്യാജ ഒപ്പിട്ട് അനധികൃത വേതനം ലഭിക്കുന്നതിന് വാർഡിലെ തൊഴിലുറപ്പ് മേറ്റ് പ്രവർത്തിച്ചു എന്ന പരാതിയെ തുടർന്ന് ഓംബുഡ്സ്മാന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലും തെളിവെടുപ്പിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തി.

കൃത്രിമം നടത്തിയ തൊഴിലുറപ്പ് മേറ്റിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കണമെനന്നും ഇനി തൊഴിലുറപ്പ് മേറ്റായി തുടരുവാൻ അർഹത ഇല്ലെന്നും ഉത്തരവിട്ടു. അനർഹമായി വേതനം ലഭിച്ചവരിൽ നിന്നും തൊഴിലുറപ്പ് വേതനം ഉടനടി തിരിച്ചുപിടിക്കാനുള്ള നടപടി എടുക്കുവാനും നിർദേശം നൽകി.

പഞ്ചായത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള അനധികൃത പ്രവർത്തികളെ കുറിച്ച് ബന്ധപ്പെട്ട വിജിലൻസ് വകുപ്പ് സമഗ്ര അന്വേഷണം നടത്തി കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഓംബുഡ്സ്മാൻ എം.ടി വർഗീസ് ഉത്തരവിട്ടു.

Tags:    
News Summary - Ombudsman orders refund of illegally received employment guarantee wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.