ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​നെ​തി​രെ  ഉ​മ്മ​ൻ ചാ​ണ്ടി പ​രാ​തി ന​ൽ​കും


തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​റി​നെ സം​ബ​ന്ധി​ച്ച സി ​ആ​ൻ​ഡ് ​എ.​ജി റി​പ്പോ​ര്‍ട്ടി​ലെ നി​ഗ​മ​ന​ങ്ങ​ള്‍ക്കെ​തി​രെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി പ​രാ​തി ന​ല്‍കും. നി​യ​മ​വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​ക്കൗ​ണ്ട്​ ജ​ന​റ​ലി​ന്​ പ​രാ​തി ന​ൽ​കാ​നാ​ണ്​ നീ​ക്കം. 
 

സം​സ്​​ഥാ​ന അ​ക്കൗ​ണ്ട് ജ​ന​റ​ൽ ഓ​ഫി​സി​ൽ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​തി​നി​ടെ ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ​രാ​തി. റി​പ്പോ​ര്‍ട്ട് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. ഒ​രി​ക്ക​ലും സ​ത്യാ​വ​സ്​​ഥ പ​രി​ശോ​ധി​ക്കാ​ന്‍ ബ​ന്ധ​െ​പ്പ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഓ​ഡി​റ്റി​ങ്ങി​​​െൻറ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ മ​റു​പ​ടി സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​യൊ​ന്നും പ്രി​ന്‍സി​പ്പ​ല്‍ എ.​ജി പ​രി​ഗ​ണി​ച്ചി​ല്ല.

കൂ​ടി​ക്കാ​ഴ്ച​ക്കാ​യി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച്​ സം​സ്​​ഥാ​ന തു​റ​മു​ഖ സെ​ക്ര​ട്ട​റി ഓ​ഫി​സി​ല്‍ എ​ത്തി​യെ​ങ്കി​ലും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ എ.​ജി ത​യാ​റാ​യി​ല്ല. മ​റ്റ് ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും അ​ന്ന​ത്തെ യോ​ഗം സ​മ്പൂ​ര്‍ണ​മാ​യി​ല്ല. യോ​ഗം തു​ട​ര​ണ​മെ​ന്ന തു​റ​മു​ഖ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ആ​വ​ശ്യം മി​നി​റ്റ്​​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് കൂ​ടി​ക്കാ​ഴ്ച​ക്ക്​ സ​മ​യം​പോ​ലും അ​നു​വ​ദി​ച്ചി​ല്ല.വി​ര​മി​ച്ച സീ​നി​യ​ര്‍ ഓ​ഡി​റ്റ് ഓ​ഫി​സ​റാ​യ ആ​ർ. തു​ള​സീ​ധ​ര​ന്‍പി​ള്ള​യെ  ഓ​ഡി​റ്റ് ടീ​മി​നെ സ​ഹാ​യി​ക്കാ​ൻ ബാ​ഹ്യ ക​ണ്‍സ​ൽ​ട്ട​ൻ​റാ​യി  നി​യോ​ഗി​ച്ചി​രു​ന്നു. ഒ​രു ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ 2015ലും 16​ലും അ​ദ്ദേ​ഹം ര​ണ്ടു ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി​യി​രു​ന്നു. ലേ​ഖ​ന​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​തേ​പ​ടി ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടി​ലും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​​​െൻറ പ​ക്ഷ​പാ​ത​പ​ര​മാ​യ വീ​ക്ഷ​ണ​ങ്ങ​ള്‍ ഓ​ഡി​റ്റ് ടീ​മി​നെ സ്വാ​ധീ​നി​ച്ചി​രി​ക്കാം. ഓ​ഡി​റ്റ് ടീ​മി​ല്‍ അ​ദ്ദേ​ഹ​ത്തി​​​െൻറ സാ​ന്നി​ധ്യം നി​ഷ്പ​ക്ഷ ഓ​ഡി​റ്റി​ങ്ങി​ന് ത​ട​സ്സ​മാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന ആ​രോ​പ​ണ​വും ഉ​മ്മ​ന്‍ ചാ​ണ്ടി​ ഉ​ന്ന​യി​ക്കും.

Tags:    
News Summary - ommen chandi complain against the audit report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.