തിരുവനന്തപുരം: രാജ് മോഹൻ ഉണ്ണിത്താനെ ൈകയ്യേറ്റം ചെയ്ത സംഭവം കോൺഗ്രസ് സംസകാരത്തിന് നിരക്കാത്തതാണെന്ന് ഉമ്മൻചാണ്ടി. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നത് ശരിയല്ല. െകാല്ലത്തുണ്ടാായ സംഭവം കോൺഗ്രസ് സംസ്കാരത്തിന് ചേരുന്നതല്ലെന്നും ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും ഇതിനെതിരാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിനെ കുറിച്ച് തെൻറ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കോൺഗ്രസിനകത്തെ വിവാദങ്ങൾക്കിടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ കൂടികാഴ്ച നടത്തി. ജനുവരി ആദ്യവാരം നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഉമ്മൻചാണ്ടി പെങ്കടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉമ്മൻചാണ്ടി ഉറച്ച് നിന്നു എന്നും സൂചനയുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.