കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടെ ഒരു ഓണക്കാലംകൂടി. മലയാളികൾ വ്യാഴാഴ്ച മുതൽ 10ാം നാൾ തിരുവോണം ആഘോഷിക്കുകയാണ്. കോവിഡിെൻറ കടുത്ത നിയന്ത്രണങ്ങൾക്ക് ഓണം അനുബന്ധിച്ച് ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ, പൂക്കൾ വിപണിയിൽ എത്തിയിട്ടില്ല. വ്യാഴാഴ്ച എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഓണം കോവിഡിെൻറ രൂക്ഷാവസ്ഥയിലായിരുന്നതിനാൽ ആളുകൾക്ക് പുറത്തിറങ്ങാനും ഓണപ്പൂക്കളമൊരുക്കാൻ പൂ വാങ്ങാനും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇത്തവണ തമിഴ്നാട്ടിൽനിന്ന് പൂക്കൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പണ്ട് നാടുഭരിച്ചിരുന്ന മഹാബലിയെ വരവേൽക്കാനായി മലയാളികൾ ഒരുങ്ങിനിൽക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഇല്ലായ്മകൾ മാറ്റിെവച്ച് ഓണം ആഘോഷിക്കണം എന്നതാണ് ആചാരം. ഇത്തവണ പൂക്കളമത്സരങ്ങൾ ഉൾപ്പെടെയുള്ള ഓണമത്സരങ്ങൾ പലയിടങ്ങളിലും ഓൺലൈനായി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.