തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് 11ഇനം പലവ്യജ്ഞന ഉൽപ്പന്നങ്ങൾ ഉൾപ്പെട്ട കിറ്റുകൾ ലഭ്യമാക്കും.
2000ത്തോളം പാക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച ശേഷം സന്നദ്ധപ്രവർത്തകർ കിറ്റ് തയാറാക്കും. 500 രൂപയുടെ ഉൽപ്പന്നങ്ങളാകും കിറ്റിൽ ഉണ്ടാകുക. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴിയാകും വിതരണം ചെയ്യുക.
ആദ്യഘട്ടത്തിൽ അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്ക് കിറ്റ് ലഭ്യമാകും. പിന്നീട് 31 ലക്ഷം മുൻഗണന കാർഡുകൾക്ക് നൽകും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങൾക്ക് നീല, വെള്ള കാർഡുകൾക്ക് അനുസരിച്ച് കിറ്റ് വിതരണം ചെയ്യും. മുൻഗണനേതര കാർഡുകൾക്ക് 15 രൂപക്ക് കാർഡ് ഒന്നിന് 10 കിലോ സ്പെഷൽ അരി വിതരണം ആഗസ്റ്റ് 13 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.