Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണകിറ്റ്​ വിതരണം...

ഓണകിറ്റ്​ വിതരണം വ്യാഴാഴ്​ച മുതൽ

text_fields
bookmark_border
ഓണകിറ്റ്​ വിതരണം വ്യാഴാഴ്​ച മുതൽ
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഓണക്കിറ്റ്​ വിതരണം വ്യാഴാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം റേഷൻ കാർഡ്​ ഉടമകൾക്ക്​ 11ഇനം പലവ്യജ്ഞന ഉൽപ്പന്നങ്ങൾ ഉൾപ്പെട്ട കിറ്റുകൾ ലഭ്യമാക്കും.

2000ത്തോളം പാക്കിങ്​ കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച ശേഷം സന്നദ്ധപ്രവർത്തകർ കിറ്റ്​ തയാറാക്കും. 500 രൂപയുടെ ഉൽപ്പന്നങ്ങളാകും കിറ്റിൽ ഉണ്ടാകുക. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളിൽ പാക്ക്​ ചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴിയാകും വിതരണം ചെയ്യുക.

ആദ്യഘട്ടത്തിൽ അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്ക്​ കിറ്റ്​ ലഭ്യമാകും. പിന്നീട്​ 31 ലക്ഷം മുൻഗണന കാർഡുകൾക്ക്​ നൽകും. ഓണത്തിന്​ മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങൾക്ക്​ നീല, വെള്ള കാർഡുകൾക്ക്​ അനുസരിച്ച്​ ​കിറ്റ്​ വിതരണം ചെയ്യും. മുൻഗണനേതര കാർഡുകൾക്ക്​ 15 രൂപക്ക്​ കാർഡ്​ ഒന്നിന്​ 10 കിലോ സ്​പെഷൽ അരി വിതരണം ആഗസ്​റ്റ്​ 13 മുതൽ ആരംഭിക്കുമെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam kitOnam Food Kit
News Summary - Onam Food Kit Distribution Starts on Thursday
Next Story