തിരുവനന്തപുരം: ഒാണത്തിന് മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക കിറ്റ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യം തുടരുകയും തൊഴിൽ മേഖല പൂർണമായി സജീവമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ജൂലൈ, ആഗസ്റ്റ് മാസത്തെ കിറ്റുകൾ ഒരുമിച്ചാക്കിയാകും 84 ലക്ഷം കുടുംബങ്ങൾക്ക് പ്രത്യേക കിറ്റ് നൽകുക. ഒാണത്തിന് മുമ്പ് ആഗസ്റ്റിൽ വിതരണം പൂർത്തിയാക്കാൻ ഭക്ഷ്യവകുപ്പിന് നിർദേശം നൽകി.
കിറ്റിൽ 13 ഇനങ്ങളാകും ഉണ്ടാകുക. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ അടക്കം 12 ഇനങ്ങളും ഒരു ചോേക്ലറ്റും. 469.70 രൂപ ഒരു കിറ്റിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 86 ലക്ഷം കിറ്റുകൾക്ക് 408 കോടി രൂപ വേണ്ടിവരും.
ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്സ്മാന്മാര്ക്കും കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും.
7.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന ആളൊന്നിന് 1060 രൂപ പ്രീമിയം നിരക്കില്‍ ഒരുവര്‍ഷത്തേക്കാണ് പരിരക്ഷ. 28,398 എഫ്.പി.എസ് ഡീലര്‍മാര്‍ക്കും സെയില്സ്മാന്മാര്ക്കും ഗുണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.