ഓണം, വിനായക ചതുർഥി; പ്രത്യേക ട്രെയിൻ

പാലക്കാട്: വിനായക ചതുർഥി, ഓണം ഫെസ്റ്റിവൽ സമയങ്ങളിൽ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. താംബരം കൊച്ചുവേളി പ്രതിവാര സ്‌പെഷൽ (06035) സെപ്റ്റംബർ ആറ്, 13, 20 തീയതികളിൽ താംബരത്തുനിന്ന് പുറപ്പെടും. കൊച്ചുവേളി-താംബരം പ്രതിവാര സ്‌പെഷൽ (06036) സെപ്റ്റംബർ ഏഴ്, 14, 21 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് പുറപ്പെടും.

ട്രെയിൻ റദ്ദാക്കി

പാലക്കാട്: സെക്കന്തരാബാദ്-കൊല്ലം എക്സ്പ്രസ് (07193) സെപ്റ്റംബർ 11, 18, 25, ഒക്‌ടോബർ രണ്ട്, ഒമ്പത്, 16, 23, 30 നവംബർ, ആറ്, 13, 20, 27 തീയതികളിലും കൊല്ലം-സെക്കന്തരാബാദ് എക്‌സ്‌പ്രസ് (07194) സെപ്റ്റംബർ 13, 20, 27, ഒക്‌ടോബർ നാല്, 11, 18, 25 നവംബർ ഒന്ന്, എട്ട്, 15, 22, 29 24 തീയതികളിലും റദ്ദാക്കി. സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും (22641) റദ്ദാക്കി.

Tags:    
News Summary - Onam, Vinayaka Chaturthi; Special train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.