കഞ്ചാവ് കേസ് പ്രതികൾക്ക് ഒന്നര വര്‍ഷം തടവ്

മഞ്ചേരി: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ രണ്ട് യുവാക്കള്‍ക്ക് മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷല്‍ കോടതി ഒന്നര വര്‍ഷം വീതം കഠിന തടവും 15,000 രൂപ വീതം തടവും ശിക്ഷ വിധിച്ചു. കൊണ്ടോട്ടി കുഴിമണ്ണ മേല്‍മുറി പുളിയക്കോട് സ്വദേശികളായ പുത്തന്‍മഠത്തില്‍ മുഹമ്മദ് നവാസ് (36), കാവതിയോട് ജിജേഷ് (33) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

2017 നവംബര്‍ 21ന് വൈകീട്ട് ഏഴിന് കുഴിമണ്ണ പേങ്ങാട്ട് പുറായിയില്‍ വെച്ചാണ് ഇവരെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീരാജും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളില്‍നിന്ന് ഒന്നര കിലോ കഞ്ചാവും പിടികൂടിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന വി.എ. പ്രദീപ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.

Tags:    
News Summary - One and a half year imprisonment for cannabis case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.