കൊച്ചി: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കൊച്ചിയിലെത്തും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കം വിശദാംശങ്ങൾ വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സംസ്ഥാനത്ത ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്.
ഞായറാഴ്ച രാവിലെ ചെന്നൈയിലെ പരിപാടിയിൽ പങ്കെടുത്തശേഷം വൈകീട്ട് നാല് മണിയോടെയാകും കൊച്ചിയിൽ പ്രധാനമന്ത്രി പെങ്കടുക്കുന്ന പരിപാടികൾ എന്നാണ് സൂചന. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ട്, എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്യാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ.
പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. 2019 ജൂണിലാണ് മോദി അവസാനമായി കേരളം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.