കാട്ടാന ഇറങ്ങിയെന്ന് മുന്നറിയിപ്പ് നൽകാൻ പോയ ആളെ കാട്ടാനകൾ ചവിട്ടിക്കൊന്നു

അടിമാലി: കാട്ടാനയിറങ്ങിയതായി മുന്നറിയിപ്പ് നൽകാൻ പാേയ ആളെ കാട്ടന ചവിട്ടിക്കൊന്നു. ചിന്നക്കനാൽ സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു (56) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവം.

ബാബുവിന്റെ വീടിന് സമീപത്തുകൂടെ കാട്ടാന കൂട്ടം കടന്ന് പോയിരുന്നു. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിയ ബാബു അയൽവാസികളെ വിവരമറിയിക്കാനായി പോകുന്നതിനിടെ തിരികെ എത്തിയ കാട്ടാന കൂട്ടത്തിന്റെ മുൻപിൽ അകപ്പെടുകയും ബാബുവിനെ കാട്ടാനകൾ ചവിട്ടി കൊല്ലുകയുമായിരുന്നു. ഇതിന് ശേഷം ചിന്നം വിളിച്ച് കാട്ടാനകൾ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു.

ശാന്തൻ പാറ പാലീസും നാട്ടുകാരും ചേർന്ന് അനകളെ തുരുത്തിയോടിക്കുകയായിരുന്നു. പിന്നീട് ശാന്തൻപാറ പൊലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - One killed in elephant attack in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.