ആശ്വാസ ദിനം; ​ബുധനാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത്​ ഒരാൾക്ക്​ മാത്രം

തിരുവനന്തപുരം: ബുധനാഴ്​ച സംസ്​ഥാനത്ത്​ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറാ യി വിജയന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.

കാസർകോട്​ ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും കൊല്ലം ജില്ലയിലെ ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 167 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218 പേർ ഇതുവരെ കോവിഡില്‍നിന്ന്​ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97,464 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്​. 86 പേരെയാണ് ബുധനാഴ്​ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,745 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,002 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Tags:    
News Summary - one more covid case in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.