പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ: സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച തർക്കത്തിൽ പ്രവാസിയായിരുന്ന പാലക്കാട് അഗളി വാക്കേത്തൊടി അബ്ദുൽ ജലീലിനെ(42) തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി തേപ്പിലക്കുന്ന് ചോലക്കൽ വീട്ടിൽ അജ്മൽ (29) ആണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുമ്പോൾ നെടുമ്പാശ്ശേരിയിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ എയർപോർട്ട് അധികൃതർ പിടികൂടി മേലാറ്റൂർ എസ്.ഐ സി. സനിത്തിനും സംഘത്തിനും കൈമാറുകയായിരുന്നു.

2022 മേയ് 15ന് ഗൾഫിൽ നിന്ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ അബ്ദുൽ ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ടുവന്ന് പെരിന്തൽമണ്ണയിൽ താമസിപ്പിച്ച് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 19ന് അബ്ദുൽ ജലീൽ മരിച്ചു. നാലു ദിവസം പൂർണമായി പ്രതികളുടെ തടവിലായിരുന്ന അബ്ദുൽ ജലീലിനെ മർദിക്കാനും ബോധം നഷ്ടമായപ്പോൾ ചികിത്സിക്കാനും പ്രതികൾക്ക് രക്ഷപ്പെടാനും സഹായം നൽകിയവരാണ് പ്രതികളിലേറെയും.

അറസ്റ്റിലായ അജ്മലിന്റെ പിതാവ് ബുധനാഴ്ച മരണപ്പെട്ടതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - One more person has been arrested in the case of killing a expatriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.