തിരുവനന്തപുരം: ഒന്നരവർഷത്തിനുശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തു. ഡീസലിന് നൽകാനുള്ള തുക മാറ്റിവെച്ചാണ് ശമ്പള വിതരണത്തിന് വഴിയൊരുക്കിയത്. ഒന്നാം തീയതി മുതലുള്ള കുടിശ്ശിക ഇന്ധന കമ്പനികൾക്കുണ്ട്. ഓണാവധിക്ക് മുമ്പേ വാക്കുപാലിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ശമ്പളത്തിന് 78 കോടി രൂപയാണ് വേണ്ടിയിരുന്നത്. ഇതാണ് എണ്ണക്കമ്പനികൾക്കുള്ള തുക പുനഃക്രമീകരിച്ച് ശമ്പളം നൽകിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്യവേ 11ന് ശമ്പളം നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് വാക്കുനല്കിയിരുന്നു. പെന്ഷന് ബാധ്യത തീര്‍ക്കാന്‍ 74.20 കോടി രൂപ ചൊവ്വാഴ്ച സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
അതേസമയം എല്ലാ ജീവനക്കാർക്കും ശമ്പളം സമയബന്ധിതമായി ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വാർത്തകുറിപ്പിൽ വ്യക്തമാക്കി. തുടർന്നുള്ള കാലയളവിലും ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.