തിരുവനന്തപുരം: ഒാൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശികളായ മൂന്ന് സ്ത്രീകൾക്ക് മാത്രം നഷ്ടപ്പെട്ടത് ഒന്നേമുക്കാൽ കോടി രൂപ. തിരുവനന്തപുരത്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ താമസമാക്കിയ വിദേശികളും ചില ഉത്തരേന്ത്യക്കാരും ഉൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാളാണ് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ ഒന്നര കോടി രൂപ തട്ടിയെടുത്തത്. ലണ്ടനിൽ താമസിക്കുെന്നന്ന് പരിചയപ്പെടുത്തിയ വ്യക്തി വിദേശത്തുള്ള വീട് പൊളിക്കുന്നതിന് കോടതി മുഖാന്തരം നഷ്ടപരിഹാരമായി ലഭിച്ച രണ്ടര ലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ച് ബിസിനസ് ആരംഭിക്കാൻ ഉദ്ദേശിക്കുെന്നന്നാണ് വീട്ടമ്മയോട് പറഞ്ഞത്. വിദേശിയായ തനിക്ക് കഴിയാത്തതിനാൽ ബാങ്ക് അക്കൗണ്ട് തുറക്കാനും ഫണ്ട് കൈമാറാനും സഹായിക്കണമെന്നായിരുന്നു അഭ്യർഥന.
പാരിതോഷികം എന്ന നിലക്ക് വീട്ടമ്മക്ക് സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ്, സർവിസ് ചാർജ് എന്നിവക്കായി പണം അയക്കണമെന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് വിദേശി നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് ഫെബ്രുവരി മുതൽ ജൂൺ വരെ തുക കൈമാറിയത്. വാട്സ്ആപ് നമ്പറിൽനിന്ന് വിളിക്കാൻ വീട്ടമ്മ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ആവശ്യം നിരാകരിച്ചേതാടെ സംശയം രോന്നിയ വീട്ടമ്മ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകര സ്വദേശിക്കും സുഹൃത്തായ പൂജപ്പുര സ്വദേശിനിക്കും സമാന ചതി സംഭവിച്ചു. ഇന്ത്യയിൽ വീട് െവച്ച് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്ലാൻ അയച്ചുകൊടുക്കണമെന്നും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട വ്യക്തിക്ക് 15 ലക്ഷം രൂപയാണ് ഇവർ കൈമാറിയത്.
ഒ.എൽ.എക്സ് മുഖേന ഗൃഹോപകരണങ്ങൾ വിൽക്കാൻ ശ്രമിച്ച കഴക്കൂട്ടം സ്വദേശിനിയോടു ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ നിർദേശിച്ച് തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.