കൊച്ചി: എറണാകുളം പുല്ലേപ്പടിയിലെ െഎശ്വര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ഡൽഹി സ്വദേശിനിയുടെ നേതൃത്വത്തിൽ നടത്തിവന്ന ഒാൺലൈൻ പെൺവാണിഭ സംഘത്തെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. വാണിഭസംഘത്തിെൻറ നടത്തിപ്പുകാരിയായ ഡൽഹി സ്വദേശിനി ഷെഹ്നാസിന് (28) പുറമെ, ഡൽഹി സ്വദേശിനി നീലം (21), ഫിർദോസ് (38), അസം സ്വദേശിനി മേരി (28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു (20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ് (22), കോഴിക്കോട് സ്വദേശികളായ രാഹിത് (21), ബിനു (22), മലപ്പുറം സ്വദേശി ജെയ്സൻ (37), ട്രാൻസ്ജെൻഡർ ആയ അരുൺ എന്ന കാവ്യ (19), മെൽബിൻ എന്ന ദയ (22), അഖിൽ എന്ന അദിഥി, രതീഷ് എന്ന സയ (34), ലോഡ്ജ് നടത്തിപ്പുകാരൻ കൊച്ചി സ്വദേശി ജോഷി, മാനേജർ കൊല്ലം സ്വദേശി വിനീഷ് (28) എന്നിവരെയാണ് സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എസ്.െഎ േജാസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജസ്റ്റ് ഡയൽ ഡോട്ട് കോം, ലോക്കാേൻറാ തുടങ്ങിയ വെബ്സൈറ്റുകൾ വഴി പരസ്യം നൽകിയാണ് സംഘം ഇടപാടുകാരെ ആകർഷിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് ഒാൺലൈൻ സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിെൻറ നിർദേശപ്രകാരം ഡി.സി.പി കറുപ്പുസ്വാമി, എ.സി.പി കെ. ലാൽജി എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരെൻറയും ജീവനക്കാരുടെയും ഒത്താശയോടെയും സംരക്ഷണത്തിലുമാണ് വാണിഭകേന്ദ്രം നടത്തിവന്നിരുന്നത്. തോക്ക്, വിദേശമദ്യം, ഇടപാടിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, പണം, ഗർഭനിരോധന ഉറകൾ തുടങ്ങിയവ ലോഡ്ജിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. ലോഡ്ജിലെ ഒാരോ മുറിയും പിന്നിലൂടെ ആളുകൾക്ക് വരാനും പോകാനുമുള്ള സൗകര്യത്തോടെയാണ് നിർമിച്ചിരുന്നത്. വനിത പൊലീസ് സബ് ഇൻസ്പെക്ടർ ട്രീസാ സോസ, എസ്.െഎമാരായ എബി, ജോബി, രാജേഷ്, എ.എസ്.െഎ അരുൾ, വനിത എ.എസ്.െഎ ആനന്ദവല്ലി, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ജോസ്, ജെൻഷു, സിവിൽ പൊലീസ് ഒാഫിസർമാരായ അജ്മൽ, വർഗീസ്, ഇഗ്നേഷ്യസ്, അഭിലാഷ്, ഷിബു, വനിത സിവിൽ പൊലീസ് ഒാഫിസർമാരായ ഡയബോണ, പ്രസന്ന, ഷീജ, രമ്യ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.