പട്ടികജാതി ദുർബല വിഭാഗങ്ങൾക്ക് അനുവദിച്ചതിൽ ചെലവഴിച്ചത് 42 ശതമാനം മാത്രം

കൊച്ചി: പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളുടെ വികസനത്തിന് 2019- 2020 വർഷത്തിൽ അനുവദിച്ച ഫണ്ടിൽ ചെലവഴിച്ചത് 42 ശതമാനം. വേടന്‍, നായാടി, ചക്ലിയ, കല്ലാടി, അരുന്ധതിയാർ(ചക്കിലിയാർ) എന്നീ ദുർബല സമുദായങ്ങളുടെ വികസനത്തിനാണ് പ്രത്യേക പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. പദ്ധതിക്കായി 50 കോടിക്ക് 2019 മാർച്ച് ഒന്നിന് ഭരണാനുമതി നൽകി.

പദ്ധതിക്കായി 2021 ജനുവരിവരെയുള്ള ചെലവിൻെറ പുരോഗതി വിലയിരുത്തിയപ്പോൾ പുതിയ പദ്ധതിക്കായി വിവിധ ജില്ലകളിൽ അനുവദിച്ച 30.77 കോടിയിൽ 13.06 കോടി രൂപ മാത്രമേ ചെലവഴിച്ചുള്ളു. അതായത് 42 ശതമാനം. ഏറ്റവും കുറച്ച് ചെലവഴിച്ചത് കാസർകോഡാണ് -27 ശതമാനം. മറ്റ് അഞ്ച് ജില്ലകളിൽ ചെലവഴിച്ചത് 40 ശതമാനത്തിൽ താഴയാണ്. മലപ്പുറം-30, കണ്ണൂർ-31, കോട്ടയം-34, പാലക്കാട്-36, ഇടുക്കി- 36 എന്നിങ്ങനെയാണ് തുക ചെലവഴിച്ച ശതമാനം. പൂർത്തീകരിക്കാത്ത പദ്ധതികൾക്കായി അനുവദിച്ച 9.78 ൽ 5.62 കോടിയാണ് ചെലവഴിച്ചത്. ഏതാണ്ട് 59 ശതമാനം. ആകെ വകുപ്പിന് കൈമാറിയ 40.55കോടിയിൽ ചെലവഴിച്ചത് 18.68 കോടി മാത്രം.

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി ദുർബല വിഭാഗങ്ങളുടെ പുനരധിവാസം ഈ പദ്ധതി വിഭാവനം ചെയ്തിരുന്നു. ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിയിൽ അഞ്ച് സെൻറ് ഭൂമിക്ക് പണവും വീട് ലൈഫ് പദ്ധതി വഴി നൽകാനും തീരുമാനിച്ചു. ഇവർക്ക് ജീവിക്കാനുള്ള

അടിസ്ഥാന സൗകര്യങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വിദ്യാഭ്യാസം, ചികിൽസ, കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി. കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലായരുന്നു പ്രധാനം. സംയോജിത കോളനി വികസനം, പണിതീരാത്ത വീടുകൾ പൂർത്തിയാക്കൽ, പഠനമുറി, നൈപുണ്യവികസനം, തൊഴിൽ, പ്രത്യേക ട്യൂഷൻ എന്നിവയുൾപ്പെടെയുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു.

പദ്ധതിയിൽ പ്രളയബാധിതർക്ക് മുൻഗണന നൽകാനും തീരുമാനിച്ചു. അതനുസരിച്ച്, ഡയറക്ടർ പ്രവർത്തന മാർഗരേഖ 2019 മാർച്ചിൽ തയാറാക്കി. കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിലേക്ക് പദ്ധതികൾക്കായി 26.47കോടി രൂപയും വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്ക് 19.58കോടിയും അനുവദിച്ചു. അതോടൊപ്പം വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പൂർത്തീയാകാത്ത പദ്ധതികളുടെ പൂർത്തീകരണത്തിന് 2.92 കോടി രൂപയും നൽകി.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം പാചക വാതകം, ടോയ്‌ലറ്റുകൾ പുതിയതോ നിലവിലുള്ള ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി, ബയോ ഗ്യാസ് യൂനിറ്റുകൾ, കമ്മ്യൂണിറ്റി ഹാൾ, റോഡ്, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണം, സ്വയം തൊഴിൽ പദ്ധതികൾ, സ്ത്രീ ശാക്തീകരണത്തിനായി വസ്ത്രനിർമ്മാണം അല്ലെങ്കിൽ തുന്നൽ കേന്ദ്രം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി.

വിവിധ ജില്ലകൾ ചെലവഴിച്ച തുക



Tags:    
News Summary - Only 42 per cent of the allocation was made to the weaker sections of the Scheduled Castes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.