തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുേമ്പാൾ കേരളത്തിന്‍റെ വളർച്ച നിരക്ക് 9.6% ആയിരുന്നെന്നും എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുേമ്പാൾ വളർച്ച നിരക്ക് -3.8% ആണെന്നും അവകാശപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്‍റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടതുസർക്കാർ അധികാരമേറുേമ്പാൾ ഖജനാവ് കാലിയാെണന്നും ഇപ്പോൾ കുറഞ്ഞത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ് കാലാവധി പൂർത്തിയാക്കുന്നതെന്നും നേരത്തേ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.