തിരുവനന്തപുരം: ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യു.ഡി.എഫ് കൈവിടിെല്ലന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാറിന് കേരളം മാപ്പുനൽകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വി കെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നൽകുന്ന ധനസഹായം മുടങ്ങിയിരിക്കുകയാണ്.
വൃക്ക രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണ ശയ്യാവലംബരായവര്‍, അവിവാഹിത അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നൽകുന്ന സഹായമാണ് മുടങ്ങിയത്. വേദനജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെയാണ് ധനസഹായം നൽകാതെ സർക്കാർ വഞ്ചിച്ചത്.
ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേർ നരകയാതന അനുഭവിക്കുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പണമില്ലാത്തതിെൻറ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.