കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തി​െൻറ ഇര പൂർണചന്ദ്രൻ ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ 

ബോംബ് രാഷ്ട്രീയത്തി​െൻറ ഇര പൂർണചന്ദ്രനെത്തി; ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി...

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ ഇരയായ പൂർണചന്ദ്രനെത്തി. തമിഴ് നാടോടി ബാലനായിരുന്ന പൂർണ്ണചന്ദ്രന് ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിതെറിച്ച് കൈ നഷ്ടമാവുന്നത്.പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മൻ ചാണ്ടി തോന്നയ്ക്കൽ സായ് ഗ്രാം ആശ്രമത്തിൽ വെച്ച് പൂർണചന്ദ്രൻ്റെ പാട്ട് കേട്ട് വിവരങ്ങൾ ചോദിച്ചറിയുകയും യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ജോലി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുപാലിച്ചു. പഠിച്ച സ്വാതി തിരുന്നാൾ സംഗീത കോളജിൽ തന്നെ ജോലി നൽകുകയും ചെയ്തു. പൂർണചന്ദ്ര​െൻറ മനോഹരമായ ഈശ്വര പ്രാർത്ഥനയോടെയാണ് അനുസ്മരണ യോഗത്തിന് തുടക്കമായത്. വികാരധീനനായ പൂർണചന്ദ്രൻ അനുസ്മരണ പ്രഭാഷണം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടി കഠിന്വാധാനം കൈമുതലാക്കിയ നേതാവ്- വി.ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ആവർത്തിച്ചു വരുന്നത് അദ്ദേഹത്തിൻ്റെ കഠിന്വാ ധാനത്തെ കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ."പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി " എന്ന പേരിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൻ്റെ കഠിന്വാധാനത്തിലൂടെ കെ.എസ്.യുവിനെ വളർത്തുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ചെറുതല്ല.

ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ടത് സഹാനുഭൂതിയാണ്, ഇത് ഉമ്മൻ ചാണ്ടി തെളിയിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.വിലാപ യാത്ര കടന്നു പോയ വഴികളിൽ സാധാരണക്കാരുടെ മുഖത്ത് കാണാനായത് വീട്ടിൽ നിന്ന് ഒരാൾ വിട്ട് പോയ ദു:ഖമാണെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.ലളിത ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അനുസ്മരിച്ചു.ഉമ്മൻ ചാണ്ടിയുമായുള്ള കെ.എസ്.യു കാലം മുതലുള്ള ബന്ധം ഓർത്തെടുത്തായിരുന്നു എം.എം ഹസൻ്റെ പ്രസംഗം. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം എം ഹസൻ, എംഎൽഎമാരായ അൻവർ സാദത്ത്, ഡോ.മാത്യൂ കുഴൽ നാടൻ, കെ.എം അഭിജിത്ത്, അബിൻ വർക്കി കോടിയാട്ട്, രാഹുൽ മാങ്കൂട്ടത്തിൽ,മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Tags:    
News Summary - Oommen Chandy commemoration under the leadership of KSU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.