കാസർകോട്: ഉമ്മൻചാണ്ടി കേരളാ മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്ന മെട്രോ മാൻ ഇ. ശ്രീധരന്‍റെ പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ അനുകൂലിച്ചുള്ള ശ്രീധരന്‍റെ പരാമർശം വ്യക്തിപരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുമായി ശ്രീധരന് വ്യക്തിപരമായി നല്ല സൗഹൃദവും അഭിപ്രായവും ഉണ്ടാകാം. ശ്രീധരന്‍റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്. ബി.ജെ.പി സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിയും പിണറായി വിജയനും ഒരു കള്ളനാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അഞ്ച് വർഷം ഉമ്മൻചാണ്ടി ചെയ്തതിന്‍റെ കാർബൻ കോപ്പിയാണ് പിണറായി ചെയ്തിട്ടുള്ളത്. അഴിമതിയിൽ മുങ്ങിയത് കാരണമാണ് അധികാരത്തിൽ നിന്ന് ഉമ്മൻചാണ്ടി താഴേയിറങ്ങാൻ കാരണം. പിണറായിയും ഇതുതന്നെയാണ് ചെയ്തിരിക്കുന്നത്.
പരീക്ഷിച്ച് പരാജയപ്പെട്ട വികസന വിരുദ്ധ സമീപനത്തിന്‍റെ നേർചിത്രമാണ് ഉമ്മൻചാണ്ടിയെന്നും കെ. സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.