ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത്​: വിധി വീണ്ടും മാറ്റി

തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണാവകാശം നേടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത് കാട്ടി ലക് ഷങ്ങൾ തട്ടിയെന്ന കേസി​​െൻറ വിധി പറയുന്നത് വീണ്ടും മാറ്റി. കേസിലെ പ്രതി ബിജു രാധാകൃഷ്ണ​​െൻറ ഹരജിയെ തുടർന്നാണ് കോടതി നടപടി. ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി റാസിഖ് അലിയിൽനിന്ന്​ 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണിത്.

വാദിയായ റാസിഖ് അലിയുടെ പക്കൽനിന്ന്​ ക്രിമിനൽ ഗൂഢാലോചന നടത്തിയും വ്യാജരേഖ ചമച്ചും തട്ടിപ്പ്​ നടത്തിയെന്ന തമ്പാനൂർ പൊലീസ് രജിസ്​റ്റർ ചെയ്‌ത കേസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നുമുള്ള വാദമാണ്​ ബിജു രാധാകൃഷ്​ണൻ ഉന്നയിച്ചത്​. ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് അതേ സംഭവത്തിലെ മറ്റൊരു കേസിൽ വിധി പറയുന്നതെന്ന് കാട്ടിയാണ് ബിജുവി​​െൻറ ഹരജി.

മാർച്ച്​ 15ന് ഇതുസംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ ചീഫ് മജിസ്‌ട്രേറ്റ് മല്ലിക പൊലീസിനോട് നിർദേശിച്ചു.

Tags:    
News Summary - Oommen chandy Fake Letter Case Saritha Nair -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.