ഉമ്മൻ ചാണ്ടിയെ കൊണ്ടുവരുന്നത്​ വർഗീയത ശക്​തിപ്പെടുത്താൻ; ഭരണത്തുടർച്ചക്ക്​ വെല്ലുവിളിയാകില്ല -എ. വിജയരാഘവൻ

പാലക്കാട്​: എൽ.ഡി.എഫ്​ സർക്കാറിന്‍റെ ഭരണത്തുടർച്ചക്ക് കോൺഗ്രസ്​ നേതാവ്​​ ഉമ്മൻ ചാണ്ടി വെല്ലുവിളിയാകില്ലെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. ഉമ്മൻ ചാണ്ടി തിരിച്ചുവരുന്നതോടെ യു.ഡി.എഫ്​ ഭരണകാലത്തെ അഴിമതികൾ ഓർത്തെടുക്കാനുള്ള അവസരമാണ് ജനങ്ങൾക്ക്​ ഉണ്ടാകുന്നത്​.​

കൂടുതൽ വർഗീയവത്​കരിച്ച്​ കേരള രാഷ്​ട്രീയത്തിൽ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്​തൻ ഉമ്മൻ ചാണ്ടി ആണെന്നായിരിക്കും​ കേന്ദ്ര കോൺഗ്രസ് നേതാക്കളുടെ​ ബോധ്യമെന്നും​ വിജയരാഘവൻ പാലക്കാട് ചിറ്റൂരിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കെ.പി.സി.സി അപ്രസക്​തമാവുകയാണ്​. ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും ഡൽഹിയിലേക്ക് പോയിട്ടൊന്നും കോൺഗ്രസ്​ രക്ഷപ്പെടില്ല. ബി.ജെ.പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം.

ബി.ജെ.പി, മുസ്​ലിം ലീഗ്‌, ജമാഅത്തെ ഇസ്‌ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. രാഷ്​ട്രീയമായി സംഭവിച്ച തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയാണ്​ കോൺഗ്രസ് മേൽനോട്ട സമിതി ചെയർമാൻ. രമേശ് ചെന്നിത്തല, താരിഖ് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം. സുധീരൻ തുടങ്ങിയവർ മേൽനോട്ട സമിതിയിൽ അംഗങ്ങളായിരിക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനുള്ള ചുമതലയും ഉമ്മൻ ചാണ്ടിക്കാണ്. 

Tags:    
News Summary - Oommen Chandy is being brought in to strengthen communalism -A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.