ഉമ്മൻചാണ്ടി നിയമസഭ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ

ന്യൂഡൽഹി: ഉമ്മൻചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേൽനോട്ട സമിതി ചെയർമാനാകും. രമേശ് ചെന്നിത്തല, താരിഖ് അൻവർ, മുല്ലപ്പളളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ.സി വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം സുധീരൻ തുടങ്ങിയവർ മേൽനോട്ട സമിതിയിൽ അംഗങ്ങളായിരിക്കും. മാനേജ്മെന്‍റ് ആന്‍റ് സ്ട്രാറ്റജിക് കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്.

സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുളള ചുമതലയും ഉമ്മൻ ചാണ്ടിക്കാണ്. കേരളത്തിന്‍റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു.

മുസ്ലീം ലീഗ് അടക്കമുളള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ വിജയത്തെ ബാധിച്ചതായാണ് വിലയിരുത്തൽ.

കേരളത്തിൽ ഭരണം പിടിക്കുന്നത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.