പുതുപ്പള്ളി വിട്ട് ബി.ജെ.പി തട്ടകത്തിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദ്ദം

തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് സമ്മർദം. കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഉമ്മൻചാണ്ടി ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടി ജയിച്ചാൽ കോൺഗ്രസിന് അത് വലിയ നേട്ടമാകും എന്നാണ് പ്രതീക്ഷ.  ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യു.ഡി.എഫിനാവുമെന്നാണ് കണക്കുകൂട്ടല്‍. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക.

ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അദ്ദേഹത്തിന് പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.