തന്നെ കുറ്റക്കാരനാക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ്​ ഗൂഢാലോചന നടത്തി -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിഷയത്തിൽ തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ്​ ഗൂഢാലോചന നടത്തിയെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആധികാരികതയും എഴുതിയ ആളി​​​െൻറ വിശ്വാസ്യതയും പരിശോധിക്കാതെയാണ്​ വിവാദ കത്ത്​ സോളാർ റിപ്പോർട്ടി​​​െൻറ ഭാഗമാക്കിയത്​. നിയമത്തിന്​ മുന്നിൽ നിൽക്കാൻ പറ്റാത്ത നടപടികളാണ്​ കമീഷൻ സ്വീകരിച്ചത്​. മുൻവിധിയോടെയുള്ളതും തൊട്ടും തൊടാതെയുമുള്ള ശിപാർശകളാണ്​ കമീഷൻ റിപ്പോർട്ടിൽ ഉള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

സരിത നായരുടെ കത്തിൽ പറയുന്ന കാര്യങ്ങൾ സോളാർ കമീഷ​​​െൻറ കണ്ടെത്തലുകളെന്ന നിലയിലാണ്​ മുഖ്യമന്ത്രിയുടെ ഒാഫിസ്​ മാധ്യമങ്ങൾക്ക്​ കുറിപ്പ്​ നൽകിയത്​. കമീഷ​​​െൻറ കണ്ടെത്തലുകൾക്ക്​ അപ്പുറത്തേക്ക്​ മുഖ്യമന്ത്രിയും അദ്ദേഹത്തി​​​െൻറ ഒാഫിസും കടന്നു. കത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന്​ മാത്രമേ കമീഷൻ പറഞ്ഞിട്ടുള്ളൂ. കത്തി​​​െൻറ ആധികാരികത സംബന്ധിച്ച്​ കമീഷൻ യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ഒാഫിസ്​ നൽകിയ വാർത്താകുറിപ്പിൽ ആ കത്തി​​​െൻറ അടിസ്​ഥാനത്തിൽ താനുൾപ്പെടെയുള്ളവരെ പ്രതികളായി ചിത്രീകരിച്ചു. 

സോളാർ വിഷയത്തിൽ ഏത്​ അന്വേഷണത്തെയും ഭയപ്പെടുന്നില്ല. ജയിൽ സൂപ്രണ്ട്​ കമീഷന്​ നൽകിയ മൊഴിയിൽ കത്തിന്​ 21 പേജ്​ മാത്രമാണുള്ളത്​. പിന്നീട്​ കമീഷ​​​െൻറ മുന്നിലെത്തിയ കത്തിന്​ 25 പേജുണ്ട്​​. ഇത്തരത്തിൽ ഒന്നിലേറെ കത്ത്​ ഉണ്ടെന്ന സാഹചര്യവും കത്തി​​​െൻറ ആധികാരികതയും അതെഴുതിയ ആളി​​​െൻറ വിശ്വാസ്യതയും പോലും അന്വേഷണകമീഷൻ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സോളാർ കമ്പനി നടത്തിയ തട്ടിപ്പിന്​ ഒരു സഹായവും ത​​​െൻറ ഒാഫിസിൽനിന്ന്​ ഉണ്ടായിട്ടില്ല. അവർക്ക്​ അനുകൂലമായി ഒരു തീരുമാനവും ത​​​െൻറ ഒാഫിസ്​ എടുത്തിട്ടില്ല. എന്നിട്ടും തട്ടിപ്പിന്​ കൂട്ടുനിന്നു​െവന്നാണ്​ റിപ്പോർട്ടിലെ ആക്ഷേപം. അന്വേഷണറിപ്പോർട്ടിലെ ഒരു വാല്യത്തിൽ കമീഷൻ ഒപ്പിട്ടിരുന്നില്ലെന്ന ആരോപണത്തിന്​ ഇതേവരെ മുഖ്യമന്ത്രിയോ സർക്കാറോ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മി​​െൻറ ഭിന്നിപ്പിക്കൽ നീക്കം നടക്കില്ല
സോളാർ വിഷയത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഭിന്നിപ്പിക്കാനുള്ള സി.പി.എം നീക്കം നടക്കില്ലെന്ന്​ ഉമ്മൻ ചാണ്ടി. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായും നിയമപരമായും വിഷയം നേരിടും. പടയൊരുക്കം ജാഥ തിരുവനന്തപുരത്ത്​ സമാപിക്കു​േമ്പാൾ യു.ഡി.എഫ്​ കൂടുതൽ ശക്തിപ്പെടുമെന്നും​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോളാറിൽ പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്​. തെറ്റ്​ ചെയ്​തിട്ടില്ലെന്ന്​ ബോധ്യമുള്ളതിനാൽ അതിന്​ താൻ അർഹനും ആണ്​. ഇൗ വിഷയത്തിൽ അന്തിമ വിധി വരു​േമ്പാൾ താൻതന്നെയായിരിക്കും തല ഉയർത്തിനിൽക്കുക. 

പ്രതിപക്ഷനേതാവ്​ ത​​െൻറ പേര്​ നിയമസഭയിൽ ആദ്യം പരാമർശിച്ച്​ എന്തോ തെറ്റ്​ ചെയ്​​െതന്ന നിലയിൽ മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ കുറ്റപ്പെടുത്തലിൽ കഴമ്പില്ല. കമീഷൻ റിപ്പോർട്ടിൻമേൽ നടപടി തീരുമാനിച്ച്​ ഒക്​ടോബറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ത​​െൻറ പേര്​ വെളി​െപ്പടുത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്​താവനയിലും ത​​​െൻറ പേര്​ പരാമർ​ശിച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞ്​ ചില വെളിപ്പെടുത്തലുകളും ചിലർ നടത്തി. ഇതിലൂടെയെല്ലാം തങ്ങളെ ഭിന്നിപ്പിക്കാമെന്ന്​ സി.പി.എം കരുതിയാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്ക്​ മെയിൽ ചെയ്​തത്​ രാഷ്​ട്രീയക്കാർ ആരും അല്ല
സോളാർ വിഷയത്തിൽ തന്നെ ബ്ലാക്ക്​ മെയിൽ ചെയ്​തത്​ രാഷ്​ട്രീയക്കാർ ആരുമല്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബ്ലാക്ക്​ മെയിൽ ചെയ്​തത്​ ആർ. ബാലകൃഷ്​ണപിള്ളയാണെന്നതരത്തിൽ വന്ന വാർത്ത ശരിയല്ല. അത്​ പൂർണമായി നിഷേധിക്കുന്നു. ആരാണ്​ ബ്ലാക്ക്​ മെയിൽ ചെയ്​തതെന്ന്​ പിന്നീട്​ വെളിപ്പെടുത്തും. അതിന്​ സമയമുണ്ട്​. ഏതിനും ഒരു സമയമുണ്ടല്ലോ. അതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. എന്തായാലും ബ്ലാക്ക്​ മെയിൽ ചെയ്​തത്​ രാഷ്​ട്രീയക്കാർ ആരുമല്ല. പലരും ബ്ലാക്ക്​ മെയിലിന്​ ശ്രമിച്ചിട്ടുണ്ട്​. ഒന്നിലും വീണിട്ടില്ല. പക്ഷേ, ഒരെണ്ണത്തി​​െൻറ കാര്യത്തിൽ മാത്രം കുറച്ച്​ ബുദ്ധിമുട്ടുണ്ടായി ^വാർത്തസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

Tags:    
News Summary - oommen chandy -Kerala news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.