ജലീൽ വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ടതുണ്ടോ? -ഉമ്മൻചാണ്ടി

കോട്ടയം: മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട വിഷയത്തിൽ സമുദായത്തെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ വിഷയത്തിൽ കെ.പി.സി.സി. അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും നിലപാട് തന്നെയാണ് തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് അക്രമ സമരം നടത്തിയെന്ന് ആരോപണം ഉമ്മൻചാണ്ടി തള്ളി. പ്രതിഷേധക്കാർക്ക് നേരെ പൊലീസിന്‍റെ ക്രൂരമർദനമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ വലിയ തോതിൽ പൊലീസ് മർദനം അഴിച്ചുവിട്ടു. വി.ടി. ബൽറാം എം.എൽ.എയെ പോലും അക്രമിക്കുന്ന സംഭവമുണ്ടായി.

എം.എൽ.എമാരെ ആക്രമിക്കുന്ന അപൂർവ സംഭവങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. നിലത്ത് വീണു കിടക്കുന്ന ആളെ പൊലീസ് തല്ലുന്നത് എന്തിനാണെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.