ധാര്‍മികതക്ക് വേണ്ടി വാദിച്ചവരുടെ തനിനിറം പുറത്തായി -ഉമ്മൻചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ധാര്‍മികതയെ കുറിച്ച് മുറവിളികൂട്ടിയവരുടെ തനിനിറം വ്യക്തമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ധാര്‍മികത ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണങ്ങള്‍ക്ക് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്. രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അല്ലാതെ കേസ് രാഷ് ട്രീയ പ്രേരിതമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - oommen chandy reacted to mm mani case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.