സത്യം അധികകാലം മൂടിവെക്കാൻ സാധിക്കില്ല, അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് -ഉമ്മൻചാണ്ടി

തിരുവനന്തപുരം: സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. സത്യം അധികകാലം മൂടിവെക്കാൻ സാധിക്കില്ല. ജനാധിപത്യത്തിൽ സത്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുമുണ്ടെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.​​എ.​​ഇ കോ​​ൺ​​സു​​ലേ​​റ്റി​​​ന്‍റെ ന​​യ​​ത​​ന്ത്ര ചാ​​ന​​ൽ വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും കു​​ടും​​ബ​​ത്തി​​നു​​മെ​​തി​​രെ‍യാണ് ​മു​​ഖ്യ​​പ്ര​​തി സ്വ​​പ്​​​ന സു​​രേ​​ഷ്​ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​​റു​​ടെ നി​​ർ​​ദേ​​ശ ​​പ്ര​​കാ​​രം മു​​ഖ്യ​​മ​​ന്ത്രി​​ക്കാ​​യി ദു​​ബൈ​​യി​​ലേ​​ക്ക്​ ഒ​​രു ബാ​​ഗ്​ നി​​റ​​യെ ക​​റ​​ൻ​​സി ക​​ട​​ത്തി​​യെ​​ന്നും കോ​​ൺ​​സു​​ലേ​​റ്റ് ജ​​ന​​റ​​ലു​​ടെ ഓ​​ഫി​​സി​​ൽ ​​നി​​ന്ന്​ ക്ലി​​ഫ് ഹൗ​​സി​​ലേ​​ക്ക് ഇ​​ട​​ക്കി​​ടെ കൊ​​ടു​​ത്തു​​വി​​ട്ട ബി​​രി​​യാ​​ണി പാ​​ത്ര​​ങ്ങ​​ളി​​ൽ, ലോ​​ഹ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും സ്വ​​പ്​​​ന മൊഴി ന​​ൽ​​കി​​യ​​ത്.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, ഭാ​​ര്യ ക​​മ​​ല, മ​​ക​​ൾ വീ​​ണ, മു​​ൻ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ, മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന ന​​ളി​​നി നെ​​റ്റോ, അ​​ഡീ​​ഷ​​ന​​ൽ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന സി.​​എം. ര​​വീ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ​​ക്ക്​ കു​​റ്റ​​കൃ​​ത്യ​​ത്തി​​ലു​​ള്ള പ​​ങ്ക് സം​​ബ​​ന്ധി​​ച്ചും സ്വ​​പ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ഇ​​നി​​യും പു​​റ​​ത്തു​​ വ​​രാ​​നു​​ണ്ടെ​​ന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - Oommen Chandy reacts to Swapna Suresh's revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.