തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ന്യുമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ നിർദേശാനുസരണം എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു.
വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ കുടുംബം സമ്മതിച്ചെന്ന് അറിയിച്ച വേണുഗോപാൽ, യാത്രക്കുള്ള ചാർട്ടേഡ് വിമാനം എ.ഐ.സി.സി ഏർപ്പാടാക്കിയെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായതായി കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് എ.ഐ.സി.സി ഇടപെടലിനെതുടർന്ന് ബംഗളൂരുവിലെ എച്ച്.സി.ജി കാൻസർ സെന്ററിലേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.