ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ നയിക്കും

ന്യൂഡൽഹി: ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനായേക്കും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. യു.ഡി.എഫ് ഘടകക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക.

രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശിന് നല്ല പദവി ലഭിക്കുന്നതിനെ കുറിച്ച് നേരത്തെ അഭിപ്രായം വ്യക്തമാക്കിയതാണ്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ഉമ്മൻചാണ്ടി ഡൽഹിയിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.